പാരിസ്: മുസ്ലിം മതപര വേഷമായ ‘അബായ’ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകള്‍. അബായ ധരിച്ച് മുന്നൂറോളം പെണ്‍കുട്ടികളാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എത്തിയതെന്നും വസ്ത്രധാരണ നിയമങ്ങള്‍ അറിയിച്ചതോടെ ഇവരില്‍ ഭൂരിഭാഗം പേരും ഇത് അനുസരിച്ചെന്നും ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്തല്‍ അറിയിച്ചു. അബായ മാറ്റാന്‍ വിസമ്മതിച്ച 67 കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചെന്നും അത്തല്‍ വ്യക്തമാക്കി.
Read Also: നാർസോ 60 സീരീസിലെ ഒരു ഹാൻഡ്സെറ്റ് കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു, സവിശേഷതകൾ അറിയാം
കഴിഞ്ഞ ആഴ്ചയാണ്, പുതിയ പഠനവര്‍ഷം മുതല്‍ സ്കൂളുകളില്‍ അബായ വിലക്കുന്നതായുള്ള ഉത്തരവ് ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തിറക്കിയത്. അബായ വിലക്കിയുള്ള ഉത്തരവ് പുറത്തുവന്നതിന് ശേഷമുള്ള ആദ്യ സ്കൂള്‍ ദിനം ഇന്നായിരുന്നു.
Post Your Comments