KeralaMollywoodLatest NewsNewsEntertainment

‘വെറുതെ പ്രകോപിപ്പിക്കരുത്, പാപ്പുവിനെ ബാധിച്ചാല്‍..14 വര്‍ഷത്തെ മറുപടികള്‍ പറയാനുണ്ട്’; അമൃത സുരേഷിന്റെ മുന്നറിയിപ്പ്

അമ്മ പ്രതികരിക്കണം, അമ്മ ഇങ്ങനെയല്ല എന്ന് മകള്‍ വരെ പറഞ്ഞു തുടങ്ങി

മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷ് പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. അമൃത പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോൾ. ഓരോന്നിനും മറുപടി പറയാൻ ആണെങ്കില്‍ നമുക്കൊരു 14 വര്‍ഷം തുടങ്ങിയുളള മറുപടികള്‍ പറയാനുണ്ട് എന്ന് അമൃത വീഡിയോയില്‍ പറയുന്നു.

read also: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കാര്‍ഡില്‍, ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

അമൃത സുരേഷിന്റെ വാക്കുകൾ ഇങ്ങനെ,

‘ഓരോന്നിനും മറുപടി പറയാൻ ആണെങ്കില്‍ നമുക്കൊരു 14 വര്‍ഷം തുടങ്ങിയുളള മറുപടികള്‍ പറയാനുണ്ട്. ഇതുവരെ സോഷ്യല്‍ മീഡിയയില്‍ ഒരു ഭാഗത്തെ കാര്യങ്ങള്‍ അല്ലാതെ, ഞാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരുപാട് ആരോപണങ്ങള്‍ എന്റെ പേരില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരു കാര്യത്തിനും ഞാൻ വിശദീകരണം നല്‍കിയിട്ടില്ല. ഇപ്പോഴം ഉത്തരം കൊടുക്കാതെ മാറിയിരിക്കുന്നതിന്റെ കാരണം, എന്റെ മകളെ ഓര്‍ത്ത് കൊണ്ടും ഒരു പ്രശ്നത്തെ വലിയ പ്രശ്നമാക്കേണ്ടെന്ന് കരുതിയുമാണ്’.

‘എന്നാല്‍ എന്നെങ്കിലും ഇത് എന്റെ മകള്‍ പാപ്പുവിനെ ബാധിച്ചാല്‍ ഞാൻ പ്രതികരിക്കും. എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മൂന്ന് ശതമാനം പോലും ശരിയല്ലാത്ത കാര്യങ്ങളാണ്. ഞാൻ എന്നൊരു വ്യക്തിയെ, കുടുംബത്തെ നശിപ്പിക്കുക എന്ന രീതിയിലുള്ള ആരോപണങ്ങളാണ് വ്യക്തിപരമായിട്ടോ ഗ്രൂപ്പായിട്ടോ ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ പറയുന്നത് അല്ല ഞാനോ എന്റെ കുടുംബമോ’.

‘പാപ്പു വരെ എന്റെടുത്ത് പറഞ്ഞു തുടങ്ങി, എന്തിനാണ് അമ്മ ഇങ്ങനെ സയലന്റായിരിക്കുന്നതെന്ന്. എന്റെ ജീവിതത്തില്‍ നടന്ന എല്ലാ സംഭവങ്ങള്‍ക്കും സാക്ഷി എന്ന് പറയുന്നത് കുഞ്ഞാണെങ്കിലും എന്റെ മകളാണ്. പിന്നെ എന്റെ കൂടെയുള്ള കുറച്ച്‌ പേരുമാണ്. അമ്മ പ്രതികരിക്കണം, അമ്മ ഇങ്ങനെയല്ല എന്ന് മകള്‍ വരെ പറഞ്ഞു തുടങ്ങി. തന്നെ അറിയാവുന്ന ചിലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട് പ്രതികരിക്കാൻ’- അമൃത പറഞ്ഞു.

ആരോപണങ്ങള്‍ ഒരു പരിധി വിട്ടാല്‍ തീര്‍ച്ചയായും പ്രതികരിക്കുമെന്നും അമൃത സുരേഷ് വ്യക്തമാക്കുന്നു. അതേസമയം, അമൃത പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു ലക്ഷത്തില്‍ കൂടിതല്‍ പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ അമൃതയ്ക്ക് പിന്തുണ അറിയിച്ച്‌ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button