![](/wp-content/uploads/2023/05/arrest-3.jpg)
ലഖ്നോ: പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 70കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സമ്പാലിൽ നഖാസ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പച്ചക്കറി വ്യാപാരിയായ മോനിസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
മിഠായി വാങ്ങാൻ പോകുകയായിരുന്ന കുട്ടിയെ മിഠായി കാണിച്ച് മോനിസ് കടയിലേക്ക് ക്ഷണിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പ്രദേശവാസികളിലൊരാൾ മോനിസ് കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Also : ചെറുകിട സമ്പാദ്യ പദ്ധതിയിൽ അംഗമാണോ? ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിച്ചേക്കാം
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments