തണുപ്പ്കാലം ഏറ്റവും പ്രിയങ്കരമായ സീസണുകളിൽ ഒന്നാണ്. ചൂടുള്ള പാനീയങ്ങളാണ് ഈ സമയത്ത് കൂടുതലും കുടിക്കുന്നത്. ഒരു കപ്പ് ചൂടുള്ള കാപ്പിയോ/ചായയോ കുടിക്കുന്നത് ഏറെ ആശ്വാസം ലഭിക്കുന്നതാണ്. എന്നിരുന്നാലും, കഫീനെ അമിതമായി ആശ്രയിക്കുന്നത് നിർജ്ജലീകരണം, അസിഡിറ്റി, പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും.
കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്താൻ ചില ആരോഗ്യകരമായ വഴികൾ എന്തൊക്കെയാണെന്നത് നോക്കാം. ചൂടുള്ള കാപ്പി/ചൂടുള്ള ചോക്ലേറ്റിന് പകരം മഞ്ഞൾ ചേർത്ത പാലോ അല്ലെങ്കിൽ ഏലയ്ക്ക ചേർത്ത പാലോ അതും അല്ലെങ്കിൽ ബദാം ചേർത്തോ പാലോ കുടിക്കാവുന്നതാണ്. മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതേസമയം ബദാം വിറ്റാമിൻ ഇ, ഇരുമ്പ്, പൊട്ടാസ്യം മഗ്നീഷ്യം, പ്രോട്ടീൻ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ നല്ല ഉറവിടമാണ്.
ചായ പ്രേമികൾക്ക് സുഗന്ധവ്യഞ്ജനങ്ങൾ (കറുവാപ്പട്ട, തുളസി, ഗ്രാമ്പൂ, ഏലം, ഇഞ്ചി) ഉപയോഗിച്ച് നിർമ്മിച്ച വീട്ടിലുണ്ടാക്കുന്ന ഹെർബൽ ടീയിലേക്ക് കുടിക്കാവുന്നതാണ്. വെള്ള പഞ്ചസാരയ്ക്ക് പകരം ഓർഗാനിക് തേൻ/ശർക്കര, എന്നിവ ഉപയോഗിക്കുക.
ഗ്രീൻ/ചമോമൈൽ/ജാസ്മിൻ/ലാവെൻഡർ/ലെമൺ ഗ്രാസ്/സ്ട്രോബെറി ടീ എന്നിങ്ങനെ വിപണിയിൽ ലഭ്യമായ മറ്റ് ചായകളിലേക്ക് മാറുക. അവ ഉന്മേഷദായകം മാത്രമല്ല, ശരീരത്തെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
സാധാരണ ചായ/കാപ്പി എന്നിവയ്‌ക്ക് പകരമായി പുതുതായി ഉണ്ടാക്കിയ ഇഞ്ചി-തേൻ ലെമൺ ടീ, വീക്കം കുറയ്ക്കൽ, മെച്ചപ്പെട്ട ദഹനം, നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇഞ്ചി സന്ധി വേദനയും ശരീര വേദനയും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു
ഒരു കപ്പ് ചായ/കാപ്പി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതിന് പകരം, ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തുന്നു, ആരോഗ്യകരമായ ഗട്ട് പിഎച്ച് നിലനിർത്തുന്നു, വിറ്റാമിൻ സിയുടെ ദൈനംദിന ഡോസ് നൽകുന്നു. ശരീരത്തെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഗ്രീൻ/ചമോമൈൽ/ജാസ്മിൻ/ലാവെൻഡർ/ലെമൺ ഗ്രാസ്/സ്ട്രോബെറി ടീ എന്നിങ്ങനെ വിപണിയിൽ ലഭ്യമായ മറ്റ് ചായകളിലേക്ക് മാറുക. അവ ഉന്മേഷദായകം മാത്രമല്ല, ശരീരത്തെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
സാധാരണ ചായ/കാപ്പി എന്നിവയ്‌ക്ക് പകരമായി പുതുതായി ഉണ്ടാക്കിയ ഇഞ്ചി-തേൻ ലെമൺ ടീ, വീക്കം കുറയ്ക്കൽ, മെച്ചപ്പെട്ട ദഹനം, നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇഞ്ചി സന്ധി വേദനയും ശരീര വേദനയും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഒരു കപ്പ് ചായ/കാപ്പി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നതിന് പകരം, ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തുന്നു, ആരോഗ്യകരമായ ഗട്ട് പിഎച്ച് നിലനിർത്തുന്നു, വിറ്റാമിൻ സിയുടെ ദൈനംദിന ഡോസ് നൽകുന്നു. ശരീരത്തെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
Post Your Comments