Latest NewsKeralaNews

നാഷണൽ പെർമിറ്റ് ദുരുപയോഗം: ഉന്നതല യോഗം ചൊവ്വാഴ്ച്ച

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണൽ പെർമിറ്റിന്റെ മറവിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ സെപ്തംബർ 5ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക.

Read Also: പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകും: കെസി വേണുഗോപാലിനെതിരെ കെ സുരേന്ദ്രൻ

ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെഎസ്ആർടിസിയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Read Also: എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം: സനാതന ധര്‍മത്തിനെതിരായ പരാമർശത്തിൽ ഉദയനിധിയെ തള്ളി മമത ബാനര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button