Latest NewsIndiaNews

ഇംഫാലില്‍ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതില്‍ പ്രതിഷേധം

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതില്‍ കടുത്ത പ്രതിഷേധം. സമ്മതം ഇല്ലാതെയാണ് ഒഴിപ്പിക്കല്‍ എന്ന് ആരോപിച്ചാണ് പ്രതിഷേധം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്ന് കുക്കി സംഘടനകള്‍ ആരോപിക്കുന്നു. മെയ്‌തെയ് മേഖലയായ ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. 10 കുടുംബങ്ങളിലെ 24 പേരെ കുക്കി മേഖലയായ ക്യാങ്ങ്‌പോപ്പിയിലേക്കാണ് മാറ്റിയത്. സംഘര്‍ഷത്തിന് പിന്നാലെ ഇവരുടെ വീടുകള്‍ക്ക് നേരത്തെ കേന്ദ്രസേന കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ അടക്കം ഒഴിപ്പിച്ചവരില്‍ ഉള്‍പ്പെടും. മുന്‍കൂട്ടി അറിയിക്കാതെ നിര്‍ബന്ധിതമായി മാറ്റിയെന്ന് താമസക്കാര്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Read Also: കാറ്റിലും മഴയിലും പാലമരം വീണ് ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തൽ തകർന്നു: ഒഴിവായത് വൻ ദുരന്തം

കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. മൊയ്‌റാങ്ങിലെ നരന്‍സീനയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നരന്‍സീനയില്‍ കഴിഞ്ഞ മാസം 29ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോഴും തുടരുന്നത്. പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇതുവരെ ഇവിടെ പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button