KeralaLatest NewsNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ടു പേർ അറസ്റ്റിൽ. സതീഷ് കുമാർ, പി പി കിരൺ എന്നിവരാണ് അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസാണിത്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് പ്രതികൾക്കുള്ളതെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

Read Also: തുവ്വൂർ സുജിത വധക്കേസ്: വിഡി സതീശൻ അപവാദ പ്രചാരണം നടത്തി, മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

കിരൺ കുമാർ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. കിരൺ തട്ടിയെടുത്ത ലോൺ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

Read Also: ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ സിഎസ്ബി ബാങ്ക്, മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ലഭിക്കുന്ന ഈ ആനുകൂല്യം അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button