Latest NewsNewsIndia

ഡല്‍ഹി ഐഐടിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: പന്ത്രണ്ട് ആവശ്യങ്ങൾ, അം​ഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി ഡയറക്ടർ

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിൽ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന് ഉറപ്പ് നൽകി ഓപ്പൺ ഹൗസിൽ ഡയറക്ടർ. സംഭവത്തിന് പിന്നാലെ വൻപ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നടപടി.

പന്ത്രണ്ട് ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വച്ചത്.  ഗണിത ശാസ്ത്ര വിഭാഗത്തിൽ ഘടന മാറ്റം, ഗ്രേഡിംഗ് രീതിയിലെ അപാകത ഒഴിവാക്കൽ, വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, പിന്നാക്ക വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കൽ എന്നീ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഡയറക്ടർ ഉറപ്പ് നൽകി. ഇന്ന് എല്ലാ പഠന വകുപ്പുകളിലും ഇത് സംബന്ധിച്ച് ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പഠനം മുടക്കി സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ‌ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഐഐടിയിൽ 21 വയസുകാരൻ അനിൽ കുമാർ ആത്മഹത്യ ചെയ്തത്. ബിടെക് വിദ്യാർത്ഥിയായ അനിൽ കുമാറിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയായിരുന്നു അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button