സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ-ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും. തൽഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം സജീവമായി തുടരുന്നതാണ്. ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയമുണ്ട്. നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതിനാൽ മൂഴിയാർ, മണിയാർ ഡാം എന്നിവയുടെ ഷട്ടറുകൾ വീണ്ടും തുറന്നു. നിലവിൽ, കക്കാട്ടാർ കരകവിഞ്ഞ് ഒഴുകുകയാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
Also Read: കലാശക്കൊട്ട് കഴിഞ്ഞു: പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദപ്രചാരണം
Post Your Comments