Latest NewsIndiaNewsCrime

ഫ്ലൈറ്റ് അറ്റൻഡൻ്റിനെ അപ്പാർട്ട്‌മെന്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി: ഒരാൾ അറസ്റ്റിൽ

മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്സ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രി(24)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി അന്ധേരിയിലെ കൃഷൻലാൽ മർവ മാർഗിലെ മാരോൾ പ്രദേശത്തെ എൻജി കോംപ്ലക്സിലെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. ഇവർ താമസിച്ചിരുന്ന ഹൗസിങ് സൊസൈറ്റിയുടെ തൂപ്പുകാരനായ വിക്രം അത്‌വാലാണ്(40) അറസ്റ്റിലായത്.

അപ്പാർട്ട്മെന്റിൽ സഹോദരിക്കൊപ്പമായിരുന്നു റുപാൽ താമസിച്ചിരുന്നത്. സഹോദരിയുടെ പുരുഷ സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവർ എട്ടു ദിവസം മുമ്പ് ഛത്തീസ്ഗഡിലേക്ക് പോയി. എയർ ഇന്ത്യ വിമാനക്കമ്പനിയിൽ പരിശീലനത്തിനായാണ് കഴിഞ്ഞ ഏപ്രിലിൽ റുപാൽ മുംബൈയിലെത്തിയത്. നിരവധി തവണ വിളിച്ചിട്ടും റുപാൽ ​മൊബൈൽ ഫോൺ എടുക്കാതായതോടെ വീട്ടുകാർ മുംബൈയിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു.

പണ്ടേ സംഘി എന്നൊരു പേരുണ്ട്, കുലസ്ത്രീ, ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ വിളി: മറുപടിയുമായി രചന നാരായണന്‍കുട്ടി

സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കോളിങ് ബെൽ അടിച്ചിട്ടും പ്രതികരണമില്ലാതെ വന്നതിനെ തുടർന്ന് അവർ പൊലീസിൽ വിവരം അറിയിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറി​യപ്പോഴാണ് കഴുത്തറുത്ത നിലയിൽ തറയിൽ കിടക്കുന്ന റുപാലിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയി​ലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button