![](/wp-content/uploads/2021/01/capitol.jpg)
വാഷിംഗ്ടണ്‍ ഡിസി: 2020-ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ കാപിറ്റോള്‍ മന്ദിരം ആക്രമിക്കപ്പെട്ട കേസില്‍ തീവ്ര വലത് വിഭാഗമായ ‘പ്രൗഡ് ബോയ്‌സി’ന്റെ മുന്‍ നേതാവ് ഈഥന്‍ നോര്‍ദിയന് 18 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി.
2020 ജനുവരി ആറിന് നടന്ന കാപിറ്റോള്‍ ആക്രമണത്തിന്റെ തലവന്‍ നോര്‍ദിയന്‍ ആണെന്ന് കേസിന്റെ വാദത്തിനിടെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കാപിറ്റോള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ല് തല്ലിപ്പൊളിച്ച ഡൊമിനിക് പെസോല എന്നയാള്‍ക്കും നോര്‍ദിയനൊപ്പം കോടതി ശിക്ഷ വിധിച്ചു.
പത്ത് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച പെസോല, ‘ട്രംപ് ആണ് ജയിച്ചത്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് കോടതിമുറി വിട്ട് പുറത്തിറങ്ങിയത്.
Post Your Comments