Latest NewsNewsIndia

ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ സമയവും പണവും ലാഭിക്കാൻ കഴിയും: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ സമയവും പണവും ലാഭിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുന്നു. ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ലാഭിക്കുന്ന സമയം രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഹിന്ദു മതത്തിൻ്റെ അട്ടിപ്പേറവകാശം ബി.ജെ.പിക്കില്ലെന്ന് പറയുന്ന ഒരാളും ഇതുവരെ പ്രതികരിക്കാത്തത് എന്താണ്?:സന്ദീപ് വചസ്പതി

സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചതിൽ സന്തോഷിക്കേണ്ടതാണ്. ജനാധിപത്യ നടപടി മാത്രമായി അതിനെ കണ്ടാൽ മതി. പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാരിന് എല്ലാ അവകാശവുമുണ്ട്. പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടുകൾ അറിയിക്കാനായി അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും അദ്ദേഹം വിശദമാക്കി.

പ്രതിപക്ഷത്തിന് ഏറെ താത്പര്യം ചർച്ചകൾക്ക് തയ്യാറാകാതെ തെരുവുകളിൽ ബഹളം സൃഷ്ടിക്കാനാണ്. നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് ഓടിയൊളിക്കുന്ന സമീപനമാണ് അവരുടേത്. പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ എത്രയധികം സമയമാണ് പ്രതിപക്ഷം പാഴാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പത്തനംതിട്ടയിൽ വീണ്ടും അതിതീവ്ര മഴ: ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു, മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉടൻ ഉയർത്താൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button