ന്യൂഡൽഹി: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായി. ഉദയനിധിയ്ക്കെതിരെ പോലീസിൽ പരാതി ലഭിച്ചിട്ടുമുണ്ട്. ഉദയനിധിയ്ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഉദയനിധിയെ വിമർശിച്ച് കൊണ്ട് ജിതി കെ ജേക്കബ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ചമഞ്ഞു നടക്കുന്ന ഒരുത്തൻ ഹിന്ദു വിശ്വാസമായ ‘ഗണപതി’ മിത്ത് ആണെന്നും, എന്നാൽ തന്റെ വിശ്വാസത്തെ തള്ളി പറയാതെയും നടത്തിയ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം ആണ് സ്റ്റാലിന്റെ സന്തതിയുടെ പ്രസ്താവന എന്ന് ജിതിൻ പരിഹസിക്കുന്നു.
‘നിരീശ്വരവാദവും, കമ്മ്യൂണിസവും ഒക്കെ പ്രസംഗിച്ചു നടക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ് എന്ന് അവരിലൂടെ തന്നെ തുറന്നു കാട്ടപ്പെടുകയാണ്.
ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഇവരുടെ ലക്ഷ്യം നടക്കുന്നില്ല. അത് മാത്രമല്ല അടുത്ത കാലത്തായി ഹിന്ദു വിശ്വാസികൾ അവരുടെ വിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് എതിരെ ചെറിയ രീതിയിൽ എങ്കിലും പ്രതിരോധിക്കാനും തുടങ്ങിയിരിക്കുന്നു’, ജിതിൻ കുറിച്ചു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇന്ത്യയിലെ ക്രിസ്ത്യൻ മത മേലാധ്യക്ഷന്മാർ ഒന്നടങ്കം ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട് ‘പരിവർത്തന ക്രിസ്ത്യാനികൾക്കും, ദളിത് ക്രിസ്ത്യാനികൾക്കും അവർ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിന് മുമ്പ് ലഭിച്ചുകൊണ്ടിരുന്ന സംവരണ ആനുകൂല്യം തുടർന്നും നൽകുക’.
അതായത് ഹിന്ദു മതത്തിൽ നിന്ന് മാറി ക്രിസ്തുമതം സ്വീകരിച്ചാലും ഹിന്ദുമത വിശ്വാസി ആയിരിക്കെ ലഭിച്ചു കൊണ്ടിരുന്ന സംവരണ ആനുകൂല്യങ്ങൾ തുടർന്നും നൽകുക എന്ന്.
ഈ ആവശ്യം ഉന്നയിച്ച് നിരവധി സമരങ്ങളും, സമ്മർദ്ദങ്ങളും കുറച്ചു വർഷങ്ങളായി നടക്കുന്നുണ്ട്. ഈ ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സംഭവിക്കുക ഇന്ത്യയിലെ ക്രിസ്തു മത വിശ്വാസികളുടെ എണ്ണം ഇപ്പോഴത്തെ ആകെ ജനസംഖ്യയുടെ 2.3% എന്നതിൽ നിന്ന് ചുരുങ്ങിയത് 7- 8% എങ്കിലും ആയി ഉയരും എന്നതാണ് വാസ്തവം.
എന്നെങ്കിലും ഒരിക്കൽ പരിവർത്തന ക്രിസ്ത്യാനികൾക്ക് മുൻപ് ലഭിച്ചു കൊണ്ടിരുന്ന സംവരണ ആനുകൂല്യങ്ങൾ ലഭിക്കും എന്ന് വിശ്വസിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ ഇപ്പോഴും മതപരിവർത്തനം തുടരുന്നു.
പക്ഷെ കഴിഞ്ഞ 9 വർഷമായി ഇന്ത്യയിൽ മതപരിവർത്തനം ചെയ്യപ്പെടുന്ന ആളുകളുടെ സംഖ്യയിൽ കാര്യമായ വളർച്ചയില്ല. അത് ഇന്ത്യക്ക് അകത്തും പുറത്തും ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല.
ആ അസ്വസ്ഥതയുടെ ഉദാഹരണം ആണ് തമിഴ് നാട് മുഖ്യമന്ത്രിയുടെ മകനും, മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ‘സനാതന ധർമം എന്നത് സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിർത്താൽ മാത്രം പോര, നിർമാർജനം ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഈ അവതാരം പറയുന്നത്.
നിരീശ്വരവാദം പറഞ്ഞു നടക്കുന്ന ഈ അവതാരമെല്ലാം നിരാശയുടെ അങ്ങേയറ്റത്താണ് എന്ന് പറയേണ്ടി വരും.. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ചമഞ്ഞു നടക്കുന്ന ഒരുത്തൻ ഹിന്ദു വിശ്വാസമായ ‘ഗണപതി’ മിത്ത് ആണെന്നും, എന്നാൽ തന്റെ വിശ്വാസത്തെ തള്ളി പറയാതെയും നടത്തിയ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം ആണ് സ്റ്റാലിന്റെ സന്തതിയുടെ പ്രസ്താവന.
ഇക്കൂട്ടരുടെ ഉദ്ദേശം വ്യക്തം. പക്ഷെ അത് ഇന്ത്യയിൽ നടപ്പാകില്ല എന്ന് അവർക്ക് ഇപ്പോഴും മനസിലാകുന്നില്ല.
തമിഴ്‌നാട്ടിലും, ആന്ധ്ര, തെലങ്കാനയിലും മതപരിവർത്തനം നടക്കുന്നുണ്ട് എന്നത് യഥാർഥ്യമാണ്. പക്ഷെ എത്രയൊക്കെ വിദേശ ഫണ്ട് ഒഴുക്കിയിട്ടും ഒരു പരിധിയിൽ കൂടുതൽ ആ എണ്ണം വർധിക്കുന്നില്ല എന്ന് മാത്രമല്ല മത പരിവർത്തനത്തിന് വിധേയരായവരിൽ പലരും മത ചടങ്ങുകളിൽ പങ്കെടുക്കുന്നുമില്ല..
മോഡി സർക്കാരിന്റെ ‘ഫാസിസം’ കാരണം മത പരിവർത്തനത്തിന് വേണ്ടിയുള്ള വിദേശ ഫണ്ട് വരവ് ഏറെക്കുറെ നിലച്ചു. പാൽപ്പൊടിയും, പണവും ഒക്കെ കൊടുത്ത് നടത്തിയിരുന്ന മതപരിവർത്തനത്തിന് ഇപ്പോൾ ആളെ കിട്ടാതായി.
ഇന്ത്യയിൽ വലിയ രീതിയിൽ മതപരിവർത്തനം നടന്നിരുന്നതിന്റെ പ്രധാന കാരണം വിശ്വാസം ഒന്നുമല്ല, മറിച്ച് ദാരിദ്ര്യം ആയിരുന്നു. അതാണ് ചൂഷണം ചെയ്തിരുന്നത്. സാമ്പത്തീകം ആണല്ലോ എല്ലാത്തിനും അടിസ്ഥാനം. ഇന്ത്യയിൽ വ്യവസായിക വൽക്കരണം നടക്കുകയും ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയും ചെയ്തതോടെ പാൽപ്പൊടിയും, പണവും കൊടുത്താൽ ഒന്നും മതം മാറാൻ ആളെ കിട്ടാതായി. അത് തന്നെയുമല്ല ഓരോ വർഷം കഴിയും തോറും ദീപാവലിയും, പൊങ്കലും എല്ലാം അതി ഗംഭീരമായി ആഘോഷിക്കാനും തുടങ്ങി.
കേരളത്തിൽ കുറച്ചു നാൾ മുമ്പ് വരെ ‘ഓണം’ വരുമ്പോൾ എന്തെങ്കിലും വിവാദം ഉണ്ടാക്കുമായിരുന്നു, പക്ഷെ ഇപ്പോൾ ഒറ്റൊരുത്തനെയും കാണാൻ ഇല്ല. വിവാദം ഉണ്ടാക്കാൻ വന്നിരുന്നവരെയെല്ലാം ജനം കണ്ടം വഴി ഓടിച്ചു. വിവാദം ഉണ്ടാക്കിയിരുന്നവർ ഇപ്പോൾ പൂക്കളം ഒക്കെയിട്ട് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് അതി ഗംഭീരമായി ഓണം ആഘോഷിക്കുന്നു.
ഹിന്ദു മതം എന്നത് സാംസ്കാരിക ധാർമികതയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമഗ്ര തത്ത്വചിന്തയാണ്. അത് കാലഘട്ടത്തിന് അനുസരിച്ച് സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നു. ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല, വിശ്വാസിക്കും അവിശ്വാസിക്കും ഹിന്ദു ആകാം. ബൈബിൾ പോലെയോ, ഖുർആൻ പോലെയോ ഒരു വിശുദ്ധ ഗ്രന്ഥവും അതിനില്ല, അത് തന്നെയുമല്ല അതിന് ഒരു തലവനും ഇല്ല.
ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആണ് വിശ്വാസം. ഏകദൈവ വിശ്വാസവും, ഏക ഗ്രന്ഥവും ഉള്ള മതങ്ങൾക്ക് ഹിന്ദു മതത്തെ കീഴ്പ്പെടുത്താൻ പറ്റാത്തത് അത് കൊണ്ടാണ്.
നിരീശ്വരവാദവും, കമ്മ്യൂണിസവും ഒക്കെ പ്രസംഗിച്ചു നടക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ് എന്ന് അവരിലൂടെ തന്നെ തുറന്നു കാട്ടപ്പെടുകയാണ്.
ഹിന്ദു വിശ്വാസങ്ങളെയും, ആചാരങ്ങളെയും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഇവരുടെ ലക്ഷ്യം നടക്കുന്നില്ല. അത് മാത്രമല്ല അടുത്ത കാലത്തായി ഹിന്ദു വിശ്വാസികൾ അവരുടെ വിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് എതിരെ ചെറിയ രീതിയിൽ എങ്കിലും പ്രതിരോധിക്കാനും തുടങ്ങിയിരിക്കുന്നു.
ഹിന്ദു മത വിശ്വാസത്തിന്റെ അടിസ്ഥാന തത്വത്തെ ആക്രമിക്കാൻ ശ്രമിക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷെ ഹിന്ദു മതത്തെ ആക്രമിക്കുന്ന ഇവർ എന്താണ് പകരം വെക്കുന്നത് എന്നത് എടുത്ത് പറയേണ്ടതുണ്ട്.
2000 വർഷം മുമ്പ് എഴുതി വെച്ചിരിക്കുന്നതും, ഒരിക്കലും തിരുത്താൻ കഴിയാത്തതും ആയ വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നതാണ് സനാതന ധർമത്തിനു പകരമായി ഇവർ മുന്നോട്ടു വെക്കുന്നത്..!
2000 വർഷം മുമ്പ് ഗോത്ര കാലഘട്ടത്തിൽ എഴുതിയതാണ് ഇന്നത്തെ ജനാധിപത്യ കാലത്തെ സമത്വത്തിനും, സാമൂഹിക നീതിക്കും, ലിംഗ സമത്വത്തിനും യോജിച്ചത് എന്നൊക്കെ പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഷംസീർമാരും, സ്റ്റാലിൻമാരും വെറും കോമാളികൾ ആയി തീരുക മാത്രമല്ല, മറിച്ച് തുറന്നു കാട്ടപ്പെടുക കൂടിയാണ്.
തമിഴ്നാടിനെ അഴിമതിയിലൂടെ കൊള്ളയടിച്ച് ചീർത്ത സ്റ്റാലിന്റെ കുടുംബത്തോട് തമിഴൻ ക്ഷമിക്കുമായിരിക്കും, പക്ഷെ അവന്റെ വിശ്വാസങ്ങളെയും, ആചാരങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാൽ അടപടലം തീർത്ത് കളയും. സ്വന്തം സംസ്ക്കാരത്തെ കുറിച്ച് ബോധമില്ലാത്ത, ഇലക്ട്രിക് ഷോക്ക് അടിപ്പിച്ചാൽ പോലും അഭിനയം വരാത്ത ഒരു വിവരക്കേട് കാരണം ഡി എം കെ എന്ന പാർട്ടിയുടെ അസ്തമയം ആരംഭിച്ചു കഴിഞ്ഞു എന്നതാണ് ഇതിന്റെ ക്ലൈമാക്സ്..
Post Your Comments