ജയിലർ വൻ വിജയം: നെല്‍സണ് ചെക്കും പോര്‍ഷെ കാറും സമ്മാനിച്ച് സണ്‍ പിക്‌ചേഴ്‌സ്

ചെന്നൈ: ജയിലർ സിനിമ നേടിയ വന്‍ വിജയത്തിന് പിന്നാലെ, നായകൻ രജനീകാന്തിന് സമ്മാനമായി വലിയ തുകയുടെ ചെക്കും ബിഎംഡബ്യു കാറും സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് കൈമാറിയിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ഉടമയായ കലാനിധി മാരനാണ് രജനീകാന്തിന് ചെക്കും കാറും കൈമാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും ചെക്കും പോര്‍ഷെ കാറും സമ്മാനമായി നൽകിയിരിക്കുകയാണ് നിര്‍മ്മാതാവായ കലാനിധി മാരൻ. സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

നേരത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന പദവി ജയിലര്‍ സ്വന്തമാക്കിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ഒന്നിന്റെ കളക്ഷനെയാണ് ജയിലര്‍ മറികടന്നത്. തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോഡ് ആയ എന്തിരന്‍ 2.0 എന്ന ചിത്രത്തെ ജയിലര്‍ മറികടകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 665.8 കോടിയാണ് രജനികാന്ത് തന്നെ നായകനായ എന്തിരന്‍ 2.0 എന്ന ചിത്രത്തിന്റെ കളക്ഷൻ.

ബ​സ് ഇ​ടി​ച്ച് എ.​ആ​ര്‍. ക്യാ​മ്പി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീസ​ര്‍ മ​രി​ച്ച സംഭവം: ഡ്രൈവര്‍ക്ക് തടവും പിഴയും

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ചിത്രം, അതിവേഗത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 150 കോടി കളക്ഷന്‍ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023ലെ ഏറ്റവും ഉയര്‍ന്ന തമിഴ് ഗ്രോസര്‍ എന്നിങ്ങനെയുള്ള റെക്കോഡുകളും ജയിലര്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

Share
Leave a Comment