ErnakulamKeralaNattuvarthaLatest NewsNewsCrime

മോന്‍സൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഡിഐജി എസ് സുരേന്ദ്രന്റെ വീട്ടില്‍ വെച്ച് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ ഡിഐജിയുടെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മോന്‍സന് വ്യാജപുരാവസ്തുക്കള്‍ കൈമാറിയ ശില്‍പ്പി സന്തോഷിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

‘സനാതന ധർമം മലേറിയയ്ക്കും ഡെങ്കിക്കും സമാനം’: താൻ പറഞ്ഞ ഓരോ വാക്കിലും ഉറച്ച് നിൽക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെയും ശിൽപി സന്തോഷിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മോൻസന്റെ അക്കൗണ്ടിൽ നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ നാലാം പ്രതിയായ മുൻ ഡിഐജി എസ്‌ സുരേന്ദ്രനെ ക്രൈംബ്രാഞ്ച്‌ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു. സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിൽ എസ് സുരേന്ദ്രനെ നേരത്തെ ഇഡി പ്രതിചേർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button