Latest NewsNewsLife Style

ഈ പാനീയം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ‌ സഹായിക്കും

വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. വിസറൽ ഫാറ്റ് അഥവാ വയറ്റിൽ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദയം, ലിവർ തുടങ്ങിയ പല അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടാം. ഇത്തരം കൊഴുപ്പാണ് ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നത്.

സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പതിവ് വ്യായാമം ചെയ്യുന്നതും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. ആന്റിമൈക്രോബയൽ ഗുണങ്ങൾ വിവിധ ചർമ്മപ്രശ്നങ്ങളുടെയും ചികിത്സയിലും പ്രതിരോധത്തിലും സഹായിക്കുന്നു.

മഞ്ഞിളിലെ കുർക്കുമിന് കൊഴുപ്പ് ടിഷ്യു വളർച്ച തടയാൻ സഹായിക്കുന്നതായി ടഫ്റ്റ്സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. മഞ്ഞളിൽ പ്രധാനമായുള്ള കുർക്കുമിന്റെ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അമിതവണ്ണത്തെ നിയന്ത്രിക്കാൻ സഹായിക്കും.

കുർക്കുമിൻ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കാനും കുർക്കുമിൻ നല്ലതാണ്. മഞ്ഞൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ പ്രതിരോധം തടയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button