ഏറ്റുമാനൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് പിടിയിൽ. മാഞ്ഞൂർ പഴേമഠം ഭാഗത്ത് കൊണ്ടക്കുന്നേൽ വീട്ടിൽ കെ.ആർ. രഞ്ജിലിനെയാണ് (22) അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് തിരുവോണ ദിവസം രാത്രി നീണ്ടൂര്‍ സ്വദേശിയായ അശ്വിനെയും സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഒത്തുതീർപ്പു ചർച്ച എന്ന വ്യാജേനെ അശ്വിനെയും അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അനന്തു സുരേന്ദ്രൻ, അജിത്ത്, സുജിത്ത് ബാബു, ജോബിൻ ജോണി, ശിവ സൈജു, ഐസക്ക് മാത്യു എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ഷാജഹാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments