പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യുകയാണ്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സൂചികകളില്‍ നിന്നും മനസിലാക്കുന്നുവെന്ന് കളക്ടര്‍ വ്യക്തമാക്കി.
ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും രാത്രി ഉണ്ടായെന്ന് കളക്ടര്‍ അറിയിച്ചു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു. റോഡ് ഗതാഗതത്തില്‍ ഉണ്ടായിട്ടുള്ള മാര്‍ഗതടസ്സം വേഗത്തില്‍ നീക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കി.
മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്നും ജലനിരപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രിതമായ തോതില്‍ ജലം പുറത്തേക്കു വിടും.
Post Your Comments