KeralaLatest NewsNews

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്: ഗ്രാമിന് 15 രൂപ കൂടി 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5520 രൂപ നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണം 44160 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,120 രൂപയിലാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. കഴിഞ്ഞ മാസം പലതവണയായി വില ഉയര്‍ന്ന് പവന് 44000 കടന്ന സ്വര്‍ണവിലയാണ് ഈ മാസം ആദ്യ ദിനം കുറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button