കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ചിന്ത ജെറോം. പൂർണ്ണ ഗർഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയുമെന്ന് ചിന്ത ഫേസ്‌ബുക്കിൽ കുറിച്ചു. സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ എൽ.ഡി.എഫ് നിയമനടപടിക്കൊരുങ്ങുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐയും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താൽ സൈബറിടത്തിൽ നിന്ദ്യമായ ആക്രമണം നേരിടുകയാണ്. പൂർണ്ണ ഗർഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു’, ചിന്ത ഫേസ്‌ബുക്കിൽ കുറിച്ചു.
ഗര്‍ഭിണിയായ ഗീതു വോട്ടുതേടാനിറങ്ങിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. ആതേസമയം സംഭവത്തില്‍ ജെയ്കിന്റെ ഭാര്യ എസ്‌പിക്ക് പരാതി നല്‍കി. തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമില്‍ നിന്നാണെന്നും വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ലെന്നും ഗീതു പറഞ്ഞു.
‘ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടു വോട്ട് പിടിക്കുന്നു’ എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഒന്‍പതുമാസം ഗര്‍ഭിണിയായ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്ന് ഗീതു മാധ്യമങ്ങളോട് പറഞ്ഞു. നിറവയറുള്ള ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്ഷേപപ്രചാരണം. പോസ്റ്റിന് താഴെ നിരവധിപേര്‍ മോശം കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. ‘എന്തെങ്കിലും തരണേ’ എന്ന വിധത്തില്‍ വോട്ട് യാചിക്കുംവിധമാണ് ഗീതുവിന്റെ വീഡിയോയ്ക്ക് ഒപ്പമുള്ള ശബ്ദം.
Post Your Comments