Latest NewsNewsIndia

ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടി: ഷി ജിന്‍ പിംഗ് പങ്കെടുത്തേക്കില്ല

ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് പങ്കെടുത്തേക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒഴിവാക്കാനാണ് സമ്മേളനത്തില്‍ നിന്ന് പിന്‍മാറുന്നത് എന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read Also: ചിക്കന്‍ മോമോസ് ഗോതമ്പ് കൊണ്ട് തയ്യാറാക്കാം: കൊളസ്‌ട്രോൾ ഉള്ളവർക്കും പ്രമേഹരോഗികൾക്കും ഉത്തമം

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ബ്രിക്സ് സമ്മേളനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ജി-20 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ആതിഥേയ രാജ്യവുമായി കൂടിക്കാഴ്ച നടത്തേണ്ടിവരുമെന്നതായിരിക്കാം ഷി ജിന്‍ പിംഗിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇത്തരമൊരു സന്ദര്‍ശനം ആഭ്യന്തര രാഷ്ട്രീയത്തില്‍ ഷി ജിന്‍ പിംഗിന് ഗുണകരമാകില്ല. വ്യാപാര ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് അതിര്‍ത്തി പ്രശ്നങ്ങളില്‍ വ്യക്തവരുത്തണമെന്ന നിലപാടാണ് ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഉച്ചകോടിയ്ക്ക് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗിനെ അയയ്ക്കാനാണ് സാധ്യതയെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവര്‍ സമ്മേളനത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button