മുംബൈ: ഇന്ത്യൻ ടെലികോം മേഖലയിൽ വൻ മുന്നേറ്റം കാഴ്ച്ച വെച്ച് ജിയോ. ജൂണ്‍ മാസത്തില്‍ പുറത്ത് വിട്ട കണക്കു പ്രകാരം വരുമാനത്തിൽ കഴിഞ്ഞ വര്‍ഷം വരെ മുമ്പില്‍ നിന്നിരുന്ന ഭാരതി എയര്‍ടെലിനെ പിന്‍തള്ളി ഒന്നാം സ്ഥാനം ജിയോ സ്വന്തമാക്കി. പ്രവര്‍ത്തന വരുമാനത്തിന്റെ കാര്യത്തില്‍ വൊഡാഫോണ്‍ ഐഡിയയെയും ജിയോ പിന്തള്ളി. ജൂണ്‍ പാദത്തില്‍ 11,679 കോടി ജിയോ നേടിയപ്പോൾ, വൊഡാഫോണ്‍ ഐഡിയയ്ക്ക് 11,269.9 കോടി രൂപയാണ് ലഭിച്ചത്. മാര്‍ച്ച് പാദത്തില്‍ ഭാരതി എയര്‍ടെല്ലിനു 10,632 കോടി രൂപയായിരുന്നു വരുമാനം.
Post Your Comments