മുന്‍ എംപിയും ആര്‍ജെഡി നേതാവുമായ പ്രഭുനാഥ് സിംഗിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. 1995ല്‍ ബിഹാറിലെ സരണ്‍ ജില്ലയിലെ ചപ്രയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലാണ് വിധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കാന്‍ ബിഹാര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു.
തനിക്ക് വോട്ട് ചെയ്യാന്‍ വിസമ്മതിച്ച രണ്ട് പേരെ സിംഗ് കൊലപ്പെടുത്തുകയും, ഒരാളെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് ജീവപര്യന്തം തടവ് ശിക്ഷ. 1995ല്‍ സരണ്‍ ജില്ലയിലെ ചപ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു സംഭവം.ദരോഗ റായി, രാജേന്ദ്ര റായി എന്നിവരെയാണ് പ്രഭുനാഥ് സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്.
ഇത് കൂടാതെ ഒരു സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2008ല്‍ വിചാരണ കോടതി തെളിവുകളുടെ അഭാവത്തില്‍ പ്രഭുനാഥ് സിംഗിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2012ല്‍ പട്‌ന ഹൈക്കോടതി വിചാരണ കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു.
Post Your Comments