ബെംഗളൂരു: എച്ച്ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കർണാടകയിലെ ഏക ജെഡിഎസ് എംപിയാണ് പ്രജ്വൽ രേവണ്ണ.ജസ്റ്റിസ് കെ നടരാജൻ അദ്ധ്യക്ഷനായ കർണാടക ഹൈക്കോടതി സിംഗിൾ ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: വീടിന്റെ ഐശ്വര്യത്തിനും ദൗർഭാഗ്യങ്ങൾ അകലാനും അക്വേറിയം : എങ്ങനെ വെക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ സംബന്ധിച്ച് വ്യാജവിവരങ്ങൾ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രജ്വലിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. പ്രജ്വലിന്റെ എതിർ സ്ഥാനാർഥി എ മഞ്ജു നൽകിയ ഹർജിയിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments