KeralaLatest NewsNews

വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയതയോട് സമരസപ്പെടുന്നവർക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

കിടങ്ങൂരിലെ ബിജെപി- യുഡിഎഫ് സഖ്യം ആദ്യത്തേതും ഒറ്റപ്പെട്ടതുമല്ല. ഇനിയും ആവർത്തിക്കാൻ ഒരുങ്ങുന്നവരാണ് അണിയറയിൽ. ഏറ്റുമാനൂരിലും കോൺഗ്രസും ബിജെപിയും ഒന്നിച്ച് ഒരുനിലപാട് സ്വീകരിച്ചു. വർഗീയതയോട് സമരസപ്പെടുന്നതിനാലാണ് ഈ രാഷ്ട്രീയധാരണ. കുറെക്കാലമായി അതുണ്ട്. മണിശങ്കർ അയ്യരെപ്പോലെയുള്ള നേതാക്കൾ അതു പച്ചയായി പറയുന്നു. കേരളത്തിൽ വിവിധ തലങ്ങളിൽ അവസരവാദ കൂട്ടുകെട്ടിന് രണ്ടുകൂട്ടരും തയ്യാറാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരിയ സൂചനയോടെയെങ്കിലും കേരളത്തിനൊടുള്ള കേന്ദ്ര അവഗണനെയെ യുഡിഎഫ് എതിർത്തില്ല. അർഹമായ ധനവിഹിതം നിഷേധിക്കുന്നതിനെതിരെ ധനമന്ത്രിക്ക് നൽകാൻ തയ്യാറാക്കിയ നിവേദനം ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല. പലകാര്യത്തിലും ഒന്നിച്ചുപോകുന്നതിനാൽ കേന്ദ്രത്തെ നേരിയതോതിൽ പോലും വിമർശിക്കാൻ അവർ തയ്യാറല്ല. ഇല്ലാത്ത കാര്യം പറഞ്ഞ് ഇവിടെ സംസ്ഥാന സർക്കാരിനെ വലിയ തോതിൽ വിമർശിക്കുന്നവർ ഉള്ളകാര്യം പറഞ്ഞ് കേന്ദ്രത്തെ അൽപംപോലും വിമർശിക്കുന്നില്ല. താൽക്കാലിക ലാഭത്തിന് അവസരവാദ നിലപാടെടുക്കയാണ് കോൺഗ്രസ്. അതിന്റെ പേരിൽ വലിയ നാശമുണ്ടാക്കിയിട്ടും ഒരുപാഠവും പഠിക്കാൻ അവർക്ക് മനസില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Read Also: തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക് ലാപ്ടോപ്പുകൾ വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button