Latest NewsKeralaNews

ഐസിഐസിഐ ബാങ്കിന്റെ കേരളത്തിലെ ഇരുന്നൂറാമത് ശാഖ ആരംഭിച്ചു

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ കേരളത്തിലെ ഇരുന്നൂറാമത് ശാഖ ആലുവ കമ്പനിപ്പടിയിൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം ക്യാഷ് റീസൈക്ലർ മെഷീനും (സിആർഎം) ശാഖയോട് അനുബന്ധിച്ചുണ്ട്.

ഉത്സവ സീസണിന്റെ തുടക്കത്തിൽ തന്നെ പുതിയ ശാഖ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ശാഖ ഉദ്‌ഘാടനം ചെയ്തു കൊണ്ട് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു. 200-ാമത് ശാഖ നഗരത്തിലെ ജനങ്ങൾക്ക് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ തങ്ങളുടെ ശാഖകളിൽ 70 ശതമാനവും ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, വായ്പകൾ, സേവിംഗ്സ് & കറന്റ് അക്കൗണ്ടുകൾ, ട്രെയ്ഡ്, ഫോറെക്സ് സേവനങ്ങൾ, സ്ഥിര, റിക്കറിങ് നിക്ഷേപ സൗകര്യങ്ങൾ, ബിസിനസ്സ്, ഭവന, വാഹന, സ്വർണം, വ്യക്തിഗത വായ്പകൾ, കാർഡ് സേവനങ്ങൾ, എൻആർഐ ഇടപാടുകൾ എന്നിവയടക്കം ബ്രാഞ്ചിൽ സമഗ്രമായ ബാങ്കിങ് സേവനം ഇടപാടുകാർക്ക് ലോക്കർ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ 9.30 മുതൽ 3.00 വരെയും മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും ഇടപാടുകാർക്ക് ബാങ്ക് സേവനങ്ങൾ ലഭ്യമാക്കുന്നു.

ഉപഭോക്താക്കൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി), ചെക്ക് ബുക്ക് അപേക്ഷകൾ, ഇ-സ്റ്റേറ്റ്മെന്റുകൾ ജനറേഷൻ, വിലാസം മാറ്റം എന്നിവ ഉൾപ്പെടെ നൂറോളം സേവനങ്ങൾക്ക് ബ്രാഞ്ച് ടാബ് ബാങ്കിംഗ് സൗകര്യം നൽകുന്നു. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കാഴ്ച എന്നിവർക്ക് യാതൊരു നിരക്കും ഈടാക്കാതെ തന്നെ ബ്രാഞ്ച് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നു. സേവനങ്ങളുടെ പട്ടികയിൽ ക്യാഷ് പിക്കപ്പ്/ഡെപ്പോസിറ്റ് പോലുള്ള സാമ്പത്തിക സേവനങ്ങൾ, പിൻവലിക്കലിനുള്ള ക്യാഷ് ഡെലിവറി, കെവൈസി സബ്മിഷൻ, ലൈഫ് സർട്ടിഫിക്കറ്റ് മുതലായവ പോലുള്ള സാമ്പത്തികേതര സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ബാങ്കിന് നിലവിൽ 6074 ശാഖകളും 16,731 എടിഎമ്മുകളും ഉണ്ടെന്നാണ് 2023 ജൂൺ 30-ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button