KeralaMollywoodLatest News

മരിക്കുന്നതിന് തൊട്ടുമുമ്പും സന്തോഷകരമായ പോസ്റ്റ്‌ പങ്കുവെച്ച് അപർണ

തിരുവനന്തപുരം: നടി അപർണ നായരുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് ആരാധകർ. ജനപ്രിയ സീരിയലുകളിലെ സജീവ സാന്നിധ്യമായിരുന്ന താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ സജീവമായിരുന്ന അപർണ മരിക്കുന്നതിന് തൊട്ടുമുമ്പും സന്തോഷകരമായ നിമിഷങ്ങളാണ് സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരുന്നത്.

ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപർണ അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന് ക്യാപ്‌ഷൻ നൽകിയ പോസ്റ്റിന് തൊട്ടു മുൻപായി കാണുന്നത് പ്രസന്നവദനയായി, സാരി ചുറ്റി നിൽക്കുന്ന അപർണയുടെ കുറച്ചേറെ ചിത്രങ്ങളുള്ള ഒരു റീൽസ് വീഡിയോയും. ഈ കുഞ്ഞുങ്ങളെ തനിച്ചാക്കി പോകാൻ അവരുടെ അമ്മയ്ക്ക് എങ്ങനെ സാധിച്ചു എന്നാണ് പലരും ക്യാപ്‌ഷനിൽ ചോദിക്കുന്നത്. മറ്റുള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അല്ലാതെ മറ്റൊന്നിനും സാധിക്കുന്നില്ല.

കുടുംബത്തിന് ഒപ്പമുള്ള സ്നേഹനിമിഷങ്ങൾ ആണ് അപർണ പങ്കിടുന്നവയിൽ അധികവും. ലൊക്കേഷൻ കാഴ്ചകളും, കുഞ്ഞുങ്ങളുടെ ചിത്രങ്ങളും എല്ലാം പങ്കിടുന്ന അപർണ കുറച്ചു ദിവസങ്ങളായി പങ്കിടുന്ന പോസ്റ്റുകളിൽ ഏറെ നിരാശ നിറഞ്ഞ പോസ്റ്റുകളുമുണ്ട്. എന്നാൽ എന്താണ് ആ സങ്കടം എന്ന് അപർണ തന്റെ പ്രിയപ്പെട്ടവരോട് പോലും പറഞ്ഞിട്ടില്ലെന്ന് വ്യക്തം.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് താരത്തെ കരമന തളിയിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. എന്റെ സ്ട്രെങ്ത് എന്റെ ഭർത്താവാണ് എന്ന് കാണിച്ചുകൊണ്ടും സ്വയം മോട്ടിവേറ്റ് ചെയ്യുന്നതുമായ ഒട്ടനവധി പോസ്റ്റുകളും അപർണ പങ്കിട്ടിട്ടുണ്ട്. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അപർണ ചെയ്ത പോലീസ് വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തി വേഷങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അപർണ മോഡലിങ്ങിലും ശ്രദ്ധ വച്ചിരുന്നു.

ഭർത്താവ്: സഞ്ജിത്. മക്കൾ: ത്രയ, കൃതിക.

 

shortlink

Related Articles

Post Your Comments


Back to top button