Latest NewsNewsBusiness

സ്വകാര്യതാ സംരക്ഷണം കൂടുതൽ ശക്തമാക്കാൻ വാട്സ്ആപ്പ്, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും

പ്രൈവസി സെറ്റിംഗ്സ് മെനുവിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ വാട്സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ സ്വകാര്യതാ സംരക്ഷണം കൂടുതൽ ശക്തമാക്കാൻ പുതിയ ഫീച്ചറിനാണ് രൂപം നൽകുന്നത്. കോൾ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

പ്രൈവസി സെറ്റിംഗ്സ് മെനുവിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ വാട്സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്. കോൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ ട്രാക്കിംഗിനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതാക്കി, ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനാണ് വാട്സ്ആപ്പിന്റെ നീക്കം. ഈ ഫീച്ചർ നടപ്പിലാക്കുന്നതോടെ, ലൊക്കേഷൻ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുമെന്ന ഭയമില്ലാതെ കോൾ ചെയ്യാൻ സാധിക്കുന്നതാണ്.

Also Read: ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമം

റിലേ മെക്കാനിസം എന്ന പേരിലാണ് കോളുകൾക്ക് വേണ്ടി പുതിയ സാങ്കേതികവിദ്യ വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഇതിലൂടെ വാട്സ്ആപ്പ് സെർവർ വഴി കോൾ വഴിതിരിച്ചുവിട്ട്, ലൊക്കേഷൻ മനസിലാക്കുന്നതിന് തടയിടുന്നു. അതേസമയം, കോളിന്റെ ഗുണമേന്മ ചെറിയ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ ഫീച്ചറുമായി ബന്ധപ്പെട്ട് മറ്റു പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനാലാണ് ഗുണമേന്മ നഷ്ടപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button