കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവന്ന് നടന്‍ ജയസൂര്യ അറിയിച്ചതിന് പിന്നാലെ താരത്തിന് നേരെ സൈബർ സഖാക്കളുടെ ആക്രമണമാണ്. രൂക്ഷമായ സൈബർ ആക്രമണമാണ് ജയസൂര്യ നേരിടുന്നത്. ഇതോടെ നിരവധി സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ ജയസൂര്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ജയസൂര്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ജനാധിപത്യം, സഹിഷ്ണുത എന്നൊക്കെ വലിയ വായിൽ വിളിച്ചു കൂവുന്നവരാണ് വസ്തുത ചൂണ്ടിക്കാണിച്ച കലാകാരനെ അധിക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
‘സാധാരണക്കാരുടെ പ്രശ്നങ്ങളൊക്കെ കാഴ്ചക്കുല സമർപ്പിച്ച് മാളികയിലെത്തി ധരിപ്പിക്കണമെന്ന് കൃഷിമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആഗ്രഹമുണ്ടാകും. അത് സാധിക്കാതെ വന്നത് കൊണ്ടാണ് ഈ അസഹിഷ്ണുത. മന്ത്രിക്കസേരയിൽ ഇരുന്നത് കൊണ്ട് നിങ്ങളാരും വിമർശത്തിന് അതീതരാണെന്ന ധാരണ വേണ്ട എന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങളെ മലയാളികൾ നടുറോഡിൽ പരസ്യ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഓർക്കുക’, അദ്ദേഹം കുറിച്ചു.
സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഏതൊരു പൗരനും ഭരണാധികാരിയെ വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. എന്നാൽ കേരളത്തിൽ അത് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാരിനെ വിമർശിച്ചാൽ, സത്യം പറഞ്ഞാൽ, അനീതി ചൂണ്ടിക്കാട്ടിയാൽ നിങ്ങൾ സംഘിയാകും അല്ലെങ്കിൽ സാമൂഹ്യ ബഹഷ്കരണം ഉണ്ടാകും, അതുമല്ലെങ്കിൽ സൈബര്‍ വെട്ടുകിളികളുടെ ഗുണ്ടായിസത്തിന് ഇരയാകും. ചലച്ചിത്ര താരം ജയസൂര്യ സാമൂഹ്യനന്മ ലക്ഷ്യമാക്കി ഒരു പ്രസ്താവന നടത്തിയതിന് അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണം.
കർഷകരുടെ പ്രശ്നങ്ങൾ കൃഷിമന്ത്രി ഇരിക്കുന്ന വേദിയിൽ പരസ്യമായി നടത്തി എന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. മാത്രവുമല്ല അദ്ദേഹം ഇരയായി ചൂണ്ടിക്കാണിച്ച വ്യക്തി ബിജെപിക്കാരനാണെന്നതും വലിയ കുറ്റമായി ചിത്രീകരിക്കുകയാണ്. ജനാധിപത്യം, സഹിഷ്ണുത എന്നൊക്കെ വലിയ വായിൽ വിളിച്ചു കൂവുന്നവരാണ് വസ്തുത ചൂണ്ടിക്കാണിച്ച കലാകാരനെ അധിക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങളൊക്കെ കാഴ്ചക്കുല സമർപ്പിച്ച് മാളികയിലെത്തി ധരിപ്പിക്കണമെന്ന് കൃഷിമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആഗ്രഹമുണ്ടാകും. അത് സാധിക്കാതെ വന്നത് കൊണ്ടാണ് ഈ അസഹിഷ്ണുത. മന്ത്രിക്കസേരയിൽ ഇരുന്നത് കൊണ്ട് നിങ്ങളാരും വിമർശത്തിന് അതീതരാണെന്ന ധാരണ വേണ്ട എന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങളെ മലയാളികൾ നടുറോഡിൽ പരസ്യ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഓർക്കുക. #ജയസൂര്യക്കൊപ്പം. ഒപ്പം പിറന്നാളാശംകളും
Post Your Comments