Latest NewsNewsBusiness

വീണ്ടും ആരോപണക്കുരുക്കിൽ അകപ്പെട്ട് അദാനി ഗ്രൂപ്പ്, ഓഹരികൾ കുത്തനെ ഇടിഞ്ഞു

അമേരിക്കൻ കോടീശ്വരനായ ജോർജ് സിറോസിന്റെ പിന്തുണയുള്ള കൂട്ടായ്മയാണ് ഒസിസിആർപി

മാസങ്ങൾക്ക് ശേഷം വീണ്ടും ആരോപണക്കുരുക്കിൽ അകപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. ലോകത്താകമാനമുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടറ്റാണ് (ഒസിസിആർപി) ഇത്തവണ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് മേധാവിയായ ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ മൗറീഷ്യസിൽ ഷെൽ കമ്പനികൾ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളിൽ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ആരോപണം.

ഷെൽ കമ്പനികൾ സ്ഥാപിച്ച് പണം തിരിമറി നടത്തിയതായും, ഓഹരി വിലയിൽ കൃത്രിമം കാണിച്ചതായും ഒസിസിആർപി ചൂണ്ടിക്കാട്ടി. അമേരിക്കൻ കോടീശ്വരനായ ജോർജ് സിറോസിന്റെ പിന്തുണയുള്ള കൂട്ടായ്മയാണ് ഒസിസിആർപി. ഹിൻഡൻബർഗ് ആരോപണങ്ങളിൽപ്പെട്ട് കനത്ത സാമ്പത്തികാഘാതവും, അന്വേഷണങ്ങളും, കോടതി നടപടികളും നേരിടുന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന് വീണ്ടും ഇരുട്ടടി ലഭിച്ചത്. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പിന് ഏകദേശം 15,000 കോടി ഡോളറിലധികം നഷ്ടമുണ്ടായിട്ടുണ്ട്. നിലവിൽ, ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള സെബിയുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്.

Also Read: കേരളം അഭിമുഖീകരിയ്ക്കുന്നത് പാകിസ്ഥാന്റേതിന് സമാനമായ തകർച്ച: വിമർശനവുമായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button