ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇത്തവണ സങ്കൽപ് സേവിംഗ്സ് അക്കൗണ്ടിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഗ്രാമീണ, അർദ്ധ-നഗര ഉപഭോക്താക്കളുടെ ബാങ്കിംഗ് ആവശ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സങ്കൽപ് സേവിംഗ്സ് അക്കൗണ്ടിന് രൂപം നൽകിയിരിക്കുന്നത്. ‘ഏക് വിശ്വാസ് ആഗേ ബട്ത്തെ രഹനേ കാ’എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് പുറമേ, പുതിയ സേവിംഗ്സ് അക്കൗണ്ട് കോംപ്ലിമെന്ററി ടോക്ക് ടൈമും, പേ ഷോപ്പ് മോർ ഡെബിറ്റ് കാർഡും വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സ്കീം അനുസരിച്ച്, പ്രതിമാസ ബാലൻസ് ശരാശരി 2,500 രൂപ അല്ലെങ്കിൽ, 365 ദിവസത്തേക്ക് 25,000 രൂപയുടെ സ്ഥിര നിക്ഷേപം എന്നിവയുള്ള ഓരോ ഉപഭോക്താവിനും 250 രൂപ വൺ ടൈം ബെനിഫിറ്റ് ലഭിക്കുന്നതാണ്.
Also Read: തിരുവോണ ദിനത്തിൽ എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
സ്വർണ വായ്പ, ഇരുചക്ര വാഹന വായ്പ, ട്രാക്ടർ വായ്പ എന്നിവയ്ക്ക് പ്രോസസിംഗ് ഫീസിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര എടിഎം മുകളിൽ നിന്ന് ദിവസേന 40,000 രൂപ വരെ പിൻവലിക്കാനുള്ള അവസരവും, 2 ലക്ഷം രൂപ വരെയുള്ള ഡെയിലി പർച്ചേസ് ലിമിറ്റുമുള്ള പേ ഷോപ്പ് മോർ ഡെബിറ്റ് കാർഡും ലഭ്യമാണ്. അക്കൗണ്ട് തുടങ്ങുന്നതിനായി ഉപഭോക്താക്കൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വെബ്സൈറ്റിലൂടെയോ, മൊബൈൽ ആപ്പിലൂടെയോ, ബ്രാഞ്ചിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Post Your Comments