Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു: PEW സർവേ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വേ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂല അഭിപ്രായമാണ് പറഞ്ഞത്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണുള്ളത്. കൂടാതെ, സമീപകാലത്ത് ഇന്ത്യ ആ​ഗോളതലത്തിൽ വളർച്ച കൈവരിച്ചതായി പത്തില്‍ ഏഴുപേരും വിശ്വസിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെ നടത്തിയ സർവേയാണ് പ്യൂ പുറത്തുവിട്ടത്. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളിലുള്ള 30,861 പേരാണ് സർവേയിൽ പങ്കെടുത്തത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായാണ് സർവേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേർ ആഗോള വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ കാര്യക്ഷമതയില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചപ്പോൾ ഏകദേശം 37 ശതമാനം പേരും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്തത്.

ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രധാനമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചും ജനങ്ങൾക്കുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ചും അന്വേഷിച്ചു. 10 ഇന്ത്യക്കാരില്‍ എട്ട് പേര്‍ക്കും (സർവേയിൽ പങ്കെടുത്തതിൽ 55 ശതമാനം) അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂലമായ അഭിപ്രായമാണ് ഉള്ളത്. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത അഞ്ചിലൊന്ന് പേര്‍ക്കും പ്രധാനമന്ത്രിയെക്കുറിച്ച് പ്രതികൂല അഭിപ്രായമാണ് ഉളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button