ThiruvananthapuramKeralaNattuvarthaLatest NewsNews

സൈക്കിള്‍ യാത്രക്കിടെ ബന്ധുവിന്റെ കാറിടിച്ച് 15കാരൻ മരിച്ചു

കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ (15) ആണ് മരിച്ചത്

തിരുവനന്തപുരം: ബന്ധുവിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ (15) ആണ് മരിച്ചത്.

Read Also : മുട്ട മസാല ദോശ കഴിച്ചിട്ടുണ്ടോ? രുചിയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു പ്രഭാത ഭക്ഷണം

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ചാണ് അപകടം നടന്നത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാട്ടാക്കട പൊലിസ് സ്ഥലത്ത് നടപടികള്‍ സ്വീകരിച്ചു. ഇടിച്ച വാഹനം സ്ഥലത്ത് നിന്ന് മാറ്റിയെങ്കിലും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സഹോദരി അഭി ലക്ഷ്മി. പിതാവ് അരുണ്‍ കുമാര്‍ പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് മാതാവ് ദീപ. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദി ശേഖര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button