Latest NewsIndiaNews

ട്രാഫിക് ചെല്ലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട്, വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ് : മുന്നറിയിപ്പ്

ഡല്‍ഹി: ട്രാഫിക് ചെല്ലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട് ക്രിയേറ്റ് ചെയ്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിന് നല്‍കിയിരിക്കുന്ന ട്രാഫിക് ചെല്ലാൻ ആണ് എന്ന് കരുതി ഇത്തരത്തിലുള്ള വ്യാജ ടെക്സ്റ്റ് അലര്‍ട്ട് സന്ദേശങ്ങളുടെ കൂടെ നല്‍കിയിരിക്കുന്ന പേയ്മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്തെന്ന് വരാമെന്നും തട്ടിപ്പുകാർ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ട്രാഫിക്കുമായി ബന്ധപ്പെട്ട ഇ- ചെല്ലാനില്‍ നല്‍കിയിരിക്കുന്ന പേയ്‌മെന്റ് ലിങ്ക് https://echallan.parivahan.gov.in/. എന്നാണ്. ഇതിന് സമാനമായി ലിങ്ക് ക്രിയേറ്റ് ചെയ്താണ് ഒറിജിനല്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന വിധമുള്ള തട്ടിപ്പ്. https://echallan.parivahan.in/ എന്ന തരത്തില്‍ ലിങ്ക് ക്രിയേറ്റ് ചെയ്ത് ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ പരിവാഹന്‍ സൈറ്റ് ആണ് എന്ന് തോന്നിയെന്ന് വരാം. ആലോചിക്കാതെ പിഴ അടയ്ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സഡൻ ബ്രേക്കിട്ടപ്പോൾ ഹാൻഡിൽ നെഞ്ചിൽ കുത്തി: അമ്മയുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവേ 5 വയസുകാരന് ദാരുണാന്ത്യം

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ജാഗ്രത പുലര്‍ത്തുക. ഒറിജിനല്‍ ഇ- ചെല്ലാനില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉണ്ടാവും. എന്‍ജിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ നല്‍കിയിരിക്കും. എന്നാല്‍ വ്യാജ ചെല്ലാനില്‍ ഇത് ഉണ്ടാവില്ല. ഇതിലൂടെ വ്യാജ ചെല്ലാനുകള്‍ തിരിച്ചറിയാം. ഇതോടൊപ്പം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറിയും പിഴ ചുമത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാവുന്നതാണ്. ഇ- ചെല്ലാന്‍ അലര്‍ട്ടുകള്‍ ഒരു സെല്‍ഫോണ്‍ നമ്പറില്‍ നിന്ന് വരില്ല. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ നമ്പര്‍ ആയ 1930ല്‍ വിളിച്ച് അധികൃതരെ അറിയിക്കാവുന്നതാണ്. അല്ലെങ്കിൽ അടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button