ന്യൂഡല്‍ഹി: 2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്‍കി ബിജെപി. ദി ടെര്‍മിനേറ്റര്‍ എന്ന ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ പോസ്റ്ററില്‍ നരേന്ദ്ര മോദിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ബിജെപി ചിത്രം പ്രചരിപ്പിക്കുന്നത്. അര്‍നോള്‍ഡ് ഷ്വാസനെഗറിന്റെ പ്രശസ്ത ഹോളിവുഡ് സിനിമയായ ദി ടെര്‍മിനേറ്ററിന്റെ പോസ്റ്റര്‍ വച്ചുള്ള ഫോട്ടോയില്‍ 2024ല്‍ നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ തിരികെ വരുമെന്ന് പറഞ്ഞിരിക്കുന്നത്.
Read Also: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടെ മദ്യം
‘പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കണമെന്നുണ്ടാകും. പക്ഷേ അത് സ്വപ്നം മാത്രമാണ്. ടെര്‍മിനേറ്റര്‍ എന്നും ജയിക്കാന്‍ വേണ്ടിയുള്ളതാണ്.’പോസ്റ്റില്‍ പറയുന്നു. എക്‌സിലാണ് ബിജെപിയുടെ ഔദ്യോഗിക പേജില്‍ നിന്നുള്ള പോസ്റ്റര്‍ പ്രചാരണം.
പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിയുടെ യോഗം നാളെ നടക്കാനിരിക്കെയാണ് ബിജെപിയുടെ ട്വീറ്റ്. 26 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെങ്കിലും പങ്കെടുക്കുന്ന യോഗം നാളെയും സെപ്റ്റംബര്‍ 1നും മുംബൈയില്‍ വച്ചാണ് നടക്കുക. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ നേരിടാനുള്ള തന്ത്രങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികളും സീറ്റ് വിഭജന ഫോര്‍മുലയിലും യോഗത്തില്‍ തീരുമാനമെടുത്തേക്കും.
Post Your Comments