KeralaLatest NewsNews

തിരുവോണ ദിനത്തിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ സന്ദർശിച്ച് വീണാ ജോർജ്

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ സന്ദർശിച്ച് വീണാ ജോർജ്. എല്ലാവർക്കും മന്ത്രി തിരുവോണ ദിനാശംസകൾ നേരുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്എടിയിലും ആരോരുമില്ലാത്തവർ സംരക്ഷിക്കപ്പെടുന്ന ജനറൽ ആശുപത്രി ഒൻപതാം വാർഡിലുമാണ് മന്ത്രി സന്ദർശനം നടത്തിയത്.

Read Also: തിരുവോണനാളില്‍ സെക്രട്ടറിയേറ്റ് നടയില്‍ പിണറായി സര്‍ക്കാരിനെതിരെ പട്ടിണിക്കഞ്ഞി സമരവുമായി കൊടിക്കുന്നില്‍ സുരേഷ്

രോഗം മൂലം നമ്മളിൽ അനേകം പേർ ചികിത്സക്കായി ആശുപത്രികളിലുണ്ട്. തിരുവോണ ദിവസം കുടുംബങ്ങൾക്കൊപ്പം കഴിയാതെ കേരളത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുണ്ട്. അങ്ങനെ ജോലി ചെയ്യുന്ന പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിക്കാനും അവരിൽ ചിലർക്കെങ്കിലുമൊപ്പം അൽപസമയം ചെലവഴിക്കാനും രോഗികളെ കാണുന്നതിനും വേണ്ടിയാണ് ആശുപത്രിയിലെത്തിയത്.

ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമായി ആശയവിനിമയം നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഉത്രാട ദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ഇരിങ്ങാലക്കുടയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button