KeralaLatest NewsNews

ചന്ദ്രനിൽ സൾഫർ സാന്നിദ്ധ്യം: സ്ഥിരീകരണവുമായി ചന്ദ്രയാൻ 3

ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്‌സ് ആണ് ഇക്കാര്യം കണ്ടെത്തിയത്. അലുമിനിയം, കാത്സ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നത്.

Read Also: ഞങ്ങള്‍ രണ്ടു വർഷമായി പിരിഞ്ഞാണ് താമസിക്കുന്നത് : ദാമ്പത്യജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് നടി വീണ

അതേസമയം, പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്.

Read Also: ഒരുമണിക്കൂറിൽ കൂടുതൽ സമയം കുഞ്ഞുങ്ങൾ മൊബൈൽ ഉപയോഗിക്കാറുണ്ടോ? മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button