Latest NewsKeralaNews

ഓണാവധിക്ക് ശേഷമുള്ള തിരക്ക് ഒഴിവാക്കാൻ റെയിൽവേ, എറണാകുളം-ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

സെപ്റ്റംബർ മൂന്നിന് രാത്രി 8:25-നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക

ഓണാവധിക്ക് ശേഷമുള്ള തിരക്ക് ഒഴിവാക്കാൻ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06044/06043 എന്ന ട്രെയിനാണ് ഓണാവധി കഴിഞ്ഞ് സർവീസ് നടത്തുക. ഓണം കഴിയുന്നതോടെ മറ്റു ട്രെയിനുകളിൽ ഉണ്ടാകുന്ന തിരക്ക് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

സെപ്റ്റംബർ മൂന്നിന് രാത്രി 8:25-നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 10:45-ന് എഗ്മോറിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള സർവീസ് സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് 2.10-ന് എഗ്മോറിൽ നിന്ന് പുറപ്പെട്ട്, പിറ്റേ ദിവസം പകൽ 3:15-ന് എറണാകുളത്ത് എത്തിച്ചേരും. ഇത്തവണയും ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം, മലബാർ മേഖലകളിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചിട്ടില്ല. ഇതോടെ, ബെംഗളൂരു പോലെയുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്നവർ അമിത ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.

Also Read: ഓണം വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ബെവ്കോ, ലക്ഷ്യമിടുന്നത് കോടികളുടെ വരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button