
കന്യാകുമാരി: നാഗര്‍കോവിലില്‍ കോളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിച്ച സംഭവത്തില്‍ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവർ അടക്കം നാലു പേര്‍ക്ക് എതിരെയാണ് നടപടി. വിദ്യാര്‍ഥിനികളെ കൊണ്ട് ബസ് തള്ളി നീക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
വ്യാഴാഴ്ച പഴയ താലൂക്ക് ഓഫീസിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. റോഡില്‍ കേടായ ബസ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു.
Post Your Comments