തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പു വരുത്താം. ഇത്തരം വീടുകൾക്ക് സമീപം പോലീസിന്റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കും.
പോൽ ആപ് എന്ന കേരളാ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം മോർ സർവ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി പോലീസ് പട്രോളിങും സുരക്ഷയും ക്രമീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Also: ട്രാക്ക് മൈ ട്രിപ്പ്: യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള സേവനവുമായി പോലീസ്
Post Your Comments