Latest NewsKeralaNews

വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ഇന്ന് കൂടി വാങ്ങാം, സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും

വിവിധ ഉൽപ്പന്നങ്ങൾക്ക് 5 ശതമാനം മുതൽ 50 ശതമാനം വരെ കിഴിവ് ഒരുക്കിയിട്ടുണ്ട്

സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ഇന്ന് സമാപിക്കും. ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ വമ്പിച്ച വിലക്കുറവിൽ ഇന്ന് കൂടി ലഭിക്കുന്നതാണ്. നിലവിൽ, സപ്ലൈകോ നൽകുന്ന വിലക്കുറവിനെക്കാൾ വിവിധ ഉൽപ്പന്നങ്ങൾക്ക് 5 ശതമാനം മുതൽ 50 ശതമാനം വരെ കിഴിവ് ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിവിധ ബ്രാൻഡുകളുടെ എഫ്എംസിസി ഉൽപ്പന്നങ്ങൾ കോംബോ ഓഫറിൽ സ്വന്തമാക്കാനാകും. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ജില്ലാ ഫെയറുകൾക്ക് രൂപം നൽകിയത്.

ജില്ലാ ഫെയറുകളിൽ സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ 2 ലിറ്റർ വാങ്ങുമ്പോൾ, 1 ലിറ്റർ സൗജന്യമാണ്. ശബരി ആട്ട 2 കിലോ വാങ്ങുമ്പോൾ 1 കിലോയാണ് സൗജന്യമായി ലഭിക്കുക. ഇതിനുപുറമേ, തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ കിഴിവ് ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സപ്ലൈകോ ഓണം ഫെയറുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാത്രി 9 മണി വരെയാണ് ജില്ലാ ഫെയറുകൾ പ്രവർത്തിക്കുക.

Also Read: വഴക്കു പറഞ്ഞതിന് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ കൗമാരക്കാരനായ മക​ന്റെ ശ്രമം, പോലീസെത്തിയതോടെ തൂങ്ങിമരിക്കാൻ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button