Latest NewsNewsBusiness

ആധാർ കാർഡ് കളഞ്ഞുപോയാൽ ആശങ്കപ്പെടേണ്ട! പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ

പുതിയ ആധാർ കാർഡ് ലഭിക്കുന്നതിനായി പൗരന്മാർക്ക് ഓഫ്‌ലൈനായും, ഓൺലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്

ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഇന്ന് സർക്കാർ പദ്ധതികൾക്കും, ബാങ്ക് അക്കൗണ്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ, വളരെയധികം പ്രാധാന്യമുള്ള രേഖയായാണ് ആധാർ കാർഡിനെ കണക്കാക്കുന്നത്. ആധാർ കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ ഇനി ആശങ്കപ്പെടേണ്ട ആവശ്യമില്ല. ആധാർ കാർഡ് കളഞ്ഞുപോയാൽ പുതിയതിനായി ഓർഡർ ചെയ്യാനാകും.

പുതിയ ആധാർ കാർഡ് ലഭിക്കുന്നതിനായി പൗരന്മാർക്ക് ഓഫ്‌ലൈനായും, ഓൺലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ‘യുഐഡിഎഐ ഓർഡർ ആധാർ പിവിസി കാർഡ് ‘ എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി പുതിയ ആധാർ കാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് പരിചയപ്പെടാം.

  • https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും രേഖപ്പെടുത്തുക.
  • മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും. വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക.
  • ആവശ്യമായ പേയ്മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്‌മെന്റിന് ശേഷം റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.
  • എസ്എംഎസ് വഴി അപേക്ഷകർക്ക് സർവീസസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. ആധാറിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ യുഐഡിഎഐയുടെ വെബ്സൈറ്റിലെ ‘ചെക്ക് ആധാർ കാർഡ് സ്റ്റാറ്റസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

Also Read: ജയിലുകളിൽ തടവുകാർക്ക് തൂശനിലയിൽ പായസമടക്കം ഓണസദ്യ, ഒപ്പം വറുത്തരച്ച കോഴിക്കറിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button