Latest NewsKeralaNews

അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ: ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ. ഇതിനായുള്ള മാർഗം വിശദമാക്കിയിരിക്കുകയാണ് പോലീസ്. നിങ്ങൾ നിൽക്കുന്നത് ഏതു സ്റ്റേഷൻ പരിധിയിൽ ആണെന്നും നിങ്ങൾക്ക് സമീപമുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാൻ ഇനി കൺഫ്യൂഷൻ വേണ്ട. കേരള പോലീസിന്റെ പോൽ ആപ്പിലൂടെ ഇതറിയാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ഈ ജില്ലകളിൽ താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്.

അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയിൽ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തിൽ പരാതി സമർപ്പിക്കുന്നതിനും പോലീസിന്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Read Also: ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: മാത്യു കുഴല്‍നാടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button