പ്രീമിയം ബ്രാൻഡുകൾ ഇഷ്ടപ്പെടുന്നവർക്കായി ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ആപ്പിൾ. വ്യത്യസ്ഥവും, നൂതനവുമായ സവിശേഷതകൾ ഉൾക്കൊള്ളിച്ച് ഓരോ വർഷവും ആപ്പിൾ ഐഫോൺ സീരീസുകൾ പുറത്തിറക്കാറുണ്ട്. ആകർഷകമായ നിറങ്ങളാണ് ഓരോ ഹാൻഡ്സെറ്റുകൾക്കും ഐഫോൺ നൽകാറുള്ളത്. അടുത്ത മാസം ഐഫോൺ 15 സീരീസാണ് വിപണിയിലെത്തുക. നിലവിൽ, ഇവയുടെ കളർ ഓപ്ഷനുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 15-ന്റെ തിരഞ്ഞെടുത്ത ഹാൻഡ്സെറ്റുകൾ ഗോൾഡ്, ഡീപ് പർപ്പിൾ എന്നീ നിറങ്ങളിൽ പുറത്തിറക്കില്ല എന്നാണ് സൂചന.
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഹാൻഡ്സെറ്റുകളാണ് മറ്റ് നിറങ്ങളിൽ എത്തുക. നിലവിലുള്ള സ്പേസ് ബ്ലാക്ക്, സിൽവർ കളർ എന്നിവയ്ക്ക് പുറമേ, ഡാർക്ക് ബ്ലൂ, ടൈറ്റൻ ഗ്രേ എന്നീ കളർ വേരിയന്റുകളിലാണ് ഈ രണ്ട് മോഡലുകളും വിപണിയിൽ എത്താൻ സാധ്യത. കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ ലൈനപ്പിനൊപ്പം മാത്രമാണ് പർപ്പിൾ കളർ അവതരിപ്പിച്ചത്. അതേസമയം, ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ വാങ്ങാനാകും. വരാനിരിക്കുന്ന ഐഫോൺ 15 സീരീസുകൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ തരത്തിലുള്ള മാറ്റങ്ങൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 12-നാണ് ഐഫോൺ 15 സീരീസുകളുടെ ഔദ്യോഗിക ലോഞ്ച് നടക്കുക.
Also Read: അഭിമാനമായി നീരജ് ചോപ്ര: ലോക അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സുവര്‍ണനേട്ടം
Post Your Comments