ചര്‍മ്മ സംരക്ഷണത്തിനായി പല വഴികളും നമ്മൾ നോക്കാറുണ്ട്. ചര്‍മ്മം തിളങ്ങുന്നതിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. കുളിക്കുന്നതിന് മുമ്പ് മുഖത്തും ശരീരത്തും ഒക്കെ വെളിച്ചെണ്ണ നന്നായി പുരട്ടുന്ന ശീലം ചിലർക്കുണ്ട്. അത്തരത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് അറിയാം.
നമ്മൾ ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക സാധനങ്ങളിൽ പ്രധാനമായും അടങ്ങിയിട്ടുള്ള ഒന്നാണ് വെളിച്ചെണ്ണ. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ ഇവ മുഖം മോയ്‌സ്ച്വര്‍ ചെയ്യാൻ സഹായിക്കുന്നു. ചര്‍മ്മത്തെ മൃദുവാക്കുന്നതിനും ഈര്‍പ്പമുള്ളതാക്കി ചര്‍മ്മത്തെ സൂക്ഷിക്കാനും സഹായിക്കുന്നു.
READ ALSO: എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റിൽ
വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കും. കൂടാതെ ആന്റ്‌മൈക്രോബിയല്‍ അണുബാധകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ മൃദുവാക്കുന്നതിനും സഹായകമാണ്. പലരുടെയും പ്രധാന പ്രശ്‌നങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നു എന്നതാണ്. ഇതിന് ഉത്തമ പരിഹാരം നല്‍കാൻ വെളിച്ചെണ്ണയ്‌ക്ക് സാധിക്കും.
Post Your Comments