കോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പിവി (37), സഹോദരന്‍ പ്രവീഷ് പിവി (31) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്ന് 13,60,000 രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി. പ്രതികളുടെ ചെന്നൈയിലുള്ള കൺസൾട്ടൻസി സ്ഥാപനം മുഖേനയാണ് തട്ടിപ്പ് നടത്തിയത്. യുകെയിൽ സീനിയർ കെയർ നഴ്സ് ആയി ജോലി തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ വാങ്ങുകയായിരുന്നു.
സർവ്വീസ് ബുക്ക് ഒളിപ്പിച്ച കേസ്: വിരമിച്ചവർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ
തുടർന്ന്, ഇവർ യുവതിക്ക് ഒറിജിനലെന്ന പേരില്‍ വ്യാജ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകി. എന്നാല്‍, ജോലി ലഭിക്കാതായതോടെ യുവതി പണം തിരികെ ചോദിച്ചു. ഇരുവരും പണം തിരിച്ചുനല്‍കാന്‍ തയാറായില്ല. ഇതോടെയാണ് ഇവര്‍ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments