ചെറായി: പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൈതാരം മാലിപ്പുറത്ത് നികത്തിനകത്ത് ശ്യാം (19) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി ചെറായിലുള്ള വീട്ടില്‍ നിന്ന് ഇയാൾ പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ട് പോയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ രാത്രി തന്നെ ഇയാളെ മുനമ്പം പോലീസ് പിടികൂടുകയും കേസ് എടുക്കുകയും ചെയ്തു. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തപ്പോളാണ് ഈ മാസം 18ന് പീഡിപ്പിച്ചതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചേര്‍ത്ത് ബലാത്സംഗത്തിനും കേസ് എടുത്തു. പ്രതിയുടെ ബന്ധുവായ ഒരു കുട്ടിയുടെ കൂട്ടുകാരിയാണ് പെണ്‍കുട്ടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments