![](/wp-content/uploads/2023/08/whatsapp-image-2023-08-27-at-18.45.17.jpg)
രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ ഓഹരി വിൽപ്പന പുനരാരംഭിക്കാനാണ് സ്വിഗ്ഗിയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള മൂല്യനിർണയത്തിനായി സ്വിഗ്ഗി ഇതിനോടകം തന്നെ ബാങ്കർമാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള സ്ഥാപനം കൂടിയാണ് സ്വിഗ്ഗി.
പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് സ്വിഗ്ഗിയുടെ ലക്ഷ്യം. നിലവിൽ, 8 നിക്ഷേപ ബാങ്കുകളെ സ്വിഗ്ഗി ക്ഷണിച്ചിട്ടുണ്ട്. അവയിൽ മോർഗൻ സ്റ്റാൻലി, ജെ.പി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനാണ് സ്വിഗ്ഗിയുടെ നീക്കം. അതേസമയം, സ്വിഗ്ഗിയുടെ പലചരക്ക് ഡെലിവറി ആപ്പായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഇതുവരെ ലാഭത്തിന്റെ പാതയിലേക്ക് എത്താൻ സാധിച്ചിട്ടില്ല. എന്നാൽ, സ്വിഗ്ഗിയുടെ മൊത്തം ബിസിനസ് താരതമ്യേന ലാഭത്തിലാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം വിപണി ദുർബലമായതോടെയാണ് ഐപിഒ എന്ന സ്വപ്നം സ്വിഗ്ഗി താൽക്കാലികമായി നിർത്തിവച്ചത്.
Post Your Comments