Latest NewsKeralaNews

ഓപ്പറേഷൻ ട്രഷർ ഹണ്ട്: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരിലാണ് പരിശോധന. സംസ്ഥാന അതിർത്തികളിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹനം, എക്‌സൈസ്, മൃഗസംരക്ഷണം, എന്നീ വകുപ്പുകളിൻ കീഴിലെ ചെക്ക് പോസ്റ്റുകളിലെ ചില ഉദ്യോഗസ്ഥർ അന്യസംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നു വരുന്ന വാഹനങ്ങളിൽ മതിയായ പരിശോധന നടത്താതെ ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങി സംസ്ഥാനത്തേക്ക് കടത്തി വിടുന്നതായും, ഇതുവഴി സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടം വരുത്തുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്.

Read Also: കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാകും, പുതിയ പദ്ധതിയുമായി ഐആർഡിഎഐ

ഇന്ന് വെളുപ്പിന് 05:30 മണി മുതൽ ഒരേ സമയം സംസ്ഥാന അതിർത്തിയിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും, മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുകളിലും, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് മിന്നൽ പരിശോധന നടന്നത്.

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരി ഐപിഎസിന്റെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് ഇഎസ് ബിജുമോന്റെ നേതൃത്വത്തിലും നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.

Read Also: യാത്രയ്ക്കിടെ ഉറക്കം തൂങ്ങി തോളില്‍ വീണ യാത്രക്കാരന് സഹയാത്രികൻ്റെ ക്രൂര മർദ്ദനം

shortlink

Related Articles

Post Your Comments

Related Articles


Back to top button