Latest NewsNewsBusiness

കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാകും, പുതിയ പദ്ധതിയുമായി ഐആർഡിഎഐ

രാജ്യത്തെ ഇൻഷുറൻസ് റെഗുലേറ്ററാണ് ഐആർഡിഎഐ

കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ പുതിയ ഇൻഷുറൻസ് പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങി ഐആർഡിഎഐ. പ്രധാനമായും ഇടനിലക്കാരെ ഒഴിവാക്കാനാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബിമ സുഗം പ്ലാറ്റ്ഫോമിനാണ് രൂപം നൽകുന്നത്. ഈ പ്ലാറ്റ്ഫോമിന്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. രാജ്യത്തെ ഇൻഷുറൻസ് റെഗുലേറ്ററാണ് ഐആർഡിഎഐ.

വിതരണ ചെലവ് ലാഭിക്കാൻ കഴിയുമെന്നതിനാൽ 20 ശതമാനം മുതൽ 30 ശതമാനം കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ ബിമ സുഗം പ്ലാറ്റ്ഫോമിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ ടേം ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വാഹനം, ആരോഗ്യം, വസ്തു എന്നിവയ്ക്കുള്ള പരിരക്ഷയാണ് ലഭിക്കുക. ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിൽ ലഭ്യമാക്കാനാണ് തീരുമാനം. സാധാരണക്കാരുടെ ഇടയിലേക്ക് ഇൻഷുറൻസ് വ്യാപിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

Also Read: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്‍റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button